Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:43 AM IST Updated On
date_range 25 March 2022 5:43 AM ISTപാലപ്പിള്ളിയില്‍ കാടുകയറ്റിയ കാട്ടാനകള്‍ വൈദ്യുതി വേലി തകര്‍ത്തു
text_fieldsbookmark_border
ആമ്പല്ലൂര്‍: ബുധനാഴ്ച പാലപ്പിള്ളിയില്‍നിന്ന് കാടുകയറ്റിയ കാട്ടാനകള്‍ ചിമ്മിനി വലിയകുളത്ത് വൈദ്യുതി വേലി തകര്‍ത്തു. ഹാരിസണ്‍ മലയാളം കമ്പനിയുടെ വലിയകുളം എസ്റ്റേറ്റില്‍ കടന്ന ആനകള്‍ തോട്ടത്തിന്റെ വൈദ്യുതി വേലിയും പുതിയതായി നട്ടുപിടിപ്പിച്ച റബര്‍ തൈകളും നശിപ്പിച്ചു. തുടര്‍ന്ന് ചീനിക്കുന്ന് പ്രദേശത്തുനിന്ന് പ്രധാന റോഡ് മുറിച്ചുകടന്ന ആനകള്‍ മൈസൂര്‍ എസ്റ്റേറ്റ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇവിടെനിന്ന് തുരത്തിയാല്‍ വീണ്ടും പഴയപടി കാരികുളത്തുതന്നെ ആനകള്‍ എത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കാരികുളത്തുനിന്ന് കാടുകയറ്റിയ ഇതേ കാട്ടാനക്കൂട്ടമാണ് കഴിഞ്ഞ ദിവസം പാലപ്പിള്ളി എസ്റ്റേറ്റുകളില്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story