Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:35 AM IST Updated On
date_range 25 March 2022 5:35 AM ISTപെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് സമ്മേളനം
text_fieldsbookmark_border
ചാലക്കുടി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചാലക്കുടി ബ്ലോക്ക് വാർഷിക സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് യു.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.പി. ജോർജ് കണക്കും അവതരിപ്പിച്ചു. എം. തുളസി, സി.ഡി. ജോസ്, പി.എ. സുബ്രഹ്മണ്യൻ, കെ.എസ്. വിജയകുമാർ, പി.വി. രാധാമണി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെ.എ. ഹനീഫ വരണാധികാരിയായി. ഭാരവാഹികൾ: യു.കെ. പ്രഭാകരൻ (പ്രസി), എം.എ. നാരായണൻ (സെക്ര), എം.പി. ജോർജ് (ട്രഷ). TC MChdy - 5: പെൻഷനേഴ്സ് യൂനിയൻ ചാലക്കുടി ബ്ലോക്ക് വാർഷിക സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story