Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി...

ചാലക്കുടി മാർക്കറ്റ്-കലവറക്കടവ് റോഡിലെ പൈപ്പ് മാറ്റൽ ഒരാഴ്ചക്കകം പൂർത്തിയാക്കും

text_fields
bookmark_border
ചാലക്കുടി മാർക്കറ്റ്-കലവറക്കടവ് റോഡിലെ പൈപ്പ് മാറ്റൽ ഒരാഴ്ചക്കകം പൂർത്തിയാക്കും
cancel
ചാലക്കുടി: ചാലക്കുടി മാർക്കറ്റ്- കലവറക്കടവ് റോഡിലെ പൈപ്പ് മാറ്റുന്ന പ്രവൃത്തി ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കും. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ പൈപ്പ് മാറ്റുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മാർക്കറ്റ് റോഡിൽനിന്ന് തുടങ്ങി കല്ലുത്തി- കലവറക്കടവ് വരെയെത്തുന്ന റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായാണ്​ ചാലക്കുടി നഗരസഭ ഭാഗത്തുള്ള വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പ് മാറ്റുന്നത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട രണ്ടുകോടി 60 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിത കാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. മാർക്കറ്റ് റോഡ് മുതൽ വെട്ടുകടവ് പാലം വരെയുള്ള ഭാഗത്ത് റോഡിൽ ഇട്ടിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ ആസ്​ബസ്​റ്റോസ് പൈപ്പ് മാറ്റി പുതിയ പൈപ്പ് ഇടാതെ റോഡ് നിർമാണം ആരംഭിച്ചാൽ മുഴുവൻ സ്ഥലങ്ങളിലും പൈപ്പ് പൊട്ടുമെന്നുള്ള കാര്യം വാട്ടർ അതോറിറ്റിയെ അറിയിച്ചിട്ടും ഇതുവരെ പൈപ്പ് മാറ്റുന്നതിന് ഒരു നടപടിയും ഉണ്ടായിരുന്നില്ല. എന്നാൽ, സംസ്ഥാന ഫണ്ടിൽ ഈ പ്രവൃത്തി ടെൻഡർ ചെയ്തിട്ട് ഒരു കരാറുകാരനും ഇതുവരെ എടുത്തിരുന്നില്ലെന്നതാണ് കാരണം. ഇതേ തുടർന്ന് അനിശ്ചിതമായി ഈ നിർമാണം നീണ്ടുപോകുന്ന അവസ്ഥ ഒഴിവാക്കാൻ ചാലക്കുടി നഗരസഭ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ റോഡിന്‍റെ ഇരുവശത്തും പൈപ്പിടുന്നതിനും റോഡ് റീ ടാർ ചെയ്യുന്നതിനുമായി അനുവദിക്കുകയും ആ ഫണ്ട് വാട്ടർ അതോറിറ്റിയിൽ കെട്ടിവെക്കുകയുമായിരുന്നു. ഇതോടെയാണ് പൈപ്പ് മാറ്റൽ ആരംഭിച്ചത്. TCMChdy - I: ചാലക്കുടി മാർക്കറ്റ്- കലവറക്കടവ് റോഡിലെ പൈപ്പ് മാറ്റുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story