Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ്​ പണിമുടക്കിന്​...

ബസ്​ പണിമുടക്കിന്​ പിന്തുണ

text_fields
bookmark_border
തൃശൂർ: വ്യാഴാഴ്ച തുടങ്ങുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്കിന്​ തൃശൂരിൽ ചേർന്ന ബസുടമ സംഘടനകളുടെ യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. നിരക്ക്​ വർധന സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും നവംബർ 10ലെ എൽ.ഡി.എഫ് യോഗം അനുമതി നൽകുകയും ചെയ്തിട്ടും നടപ്പാക്കിയിട്ടില്ല. നഷ്ടം സഹിച്ച്​ സർവിസ്​ നടത്താൻ കഴിയാത്തതിനാലാണ്​ നിർത്തിവെക്കുന്നതെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടന പ്രതിനിധികളായ എം.എസ്​. ​പ്രേംകുമാർ, വി.എസ്​. പ്രദീപ്, കെ.ബി. സുരേഷ്, കൃഷ്ണകൃഷോർ, നൗഷാദ് ആറ്റുപറമ്പത്ത്, ബിബിൻ ആലപ്പാട്ട്, ജോസ്​ കുഴുപ്പിൽ, ജോസ്​ ആട്ടോക്കാരൻ, എം.കെ. ബാബുരാജ്, കെ.കെ. സേതുമാധവൻ, ടി.വി. വർഗീസ്​ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story