Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വിലവർധന മോട്ടോർ...

ഇന്ധന വിലവർധന മോട്ടോർ വ്യവസായ മേഖലക്ക്​ ആഘാതം -മോട്ടോർ തൊഴിലാളി ഫെഡറേഷൻ

text_fields
bookmark_border
തൃശൂര്‍: രാജ്യത്ത് മോട്ടോര്‍ വ്യവസായ മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും അടിക്കടിയുള്ള ഇന്ധന വിലവര്‍ധന ഇതിന് ആക്കം കൂട്ടുകയാണെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിന്​ ശേഷം മോട്ടോര്‍ വ്യവസായരംഗം പൂര്‍ണ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടുന്ന സാഹചര്യമാണ്. മോദി സര്‍ക്കാറിന്‍റെ ജനവിരുദ്ധ, തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരായി ശക്തമായ സമരവുമായി തൊഴിലാളികള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എല്‍.എ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ വി.ബി. ബിനു, കെ.സി. ജയപാലൻ, ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ, താവം ബാലകൃഷ്ണന്‍, ഡി. സജി, പളനിവേല്‍, ജോണി ലൂക്കോസ്, എം.ജി. ശേഖരന്‍, ജോയ് ജോസഫ്, കെ.കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജെ. ഉദയഭാനു (പ്രസി), കെ.സി. ജയപാലന്‍ (ജന. സെക്ര), ജോയ് ജോസഫ്, എം.എസ്. രാജു, കെ.ജെ. റാഫി, പ്രസാദ്, മീനാങ്കല്‍ കുമാര്‍, പി. പഴനിവേല്‍ (വൈസ് പ്രസി), എം.കെ. ശങ്കര്‍, പട്ടം ശശി, ടി.കെ. സുധീഷ്, പി. വിജയകുമാര്‍, എം.കെ. ശേഖരന്‍, ഡി. സജി, പി. ജംഷീര്‍ (സെക്ര), വി. ജയചന്ദ്രൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story