Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടശ്ശേരിയിൽ ബജറ്റ്...

കോടശ്ശേരിയിൽ ബജറ്റ് അവതരണ വേളയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി

text_fields
bookmark_border
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതി അപൂർണമായ ബജറ്റ് അവതരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കോവിഡാനന്തര കേരളത്തിൽ സാധാരണക്കാരന്‍റെ ഉപജീവനമാർഗമായ ആട്​ വളർത്തൽ, പോത്ത്​ വളർത്തൽ എന്നിവക്ക് തുക വകയിരുത്തിയില്ലെന്നും വനിത-ശിശുക്ഷേമം പൂർണമായി അവഗണിച്ചെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതുകൊണ്ട് മാത്രമാണ് അഗതികൾക്ക്​ പണം മാറ്റിവെക്കാൻ തയാറായത്. ദുരന്ത നിവാരണത്തിനും കാർഷിക മേഖലക്കും വെച്ചിരുന്ന പണം അപര്യാപ്തമാണ്. പ്രതിപക്ഷ നിർദേശങ്ങൾ അവഗണിക്കുകയും ചർച്ച ചെയ്യാൻ തയാറല്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റും ഭരണപക്ഷവും നിലപാടെടുക്കുകയും ചെയ്തതോടെയാണ്​​ ഇറങ്ങിപ്പോകുകയും ബജറ്റ് വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തത്​. നേത്ര പരിശോധന ക്യാമ്പ് മാള: എസ്.വൈ.എസ് കൊച്ചുകടവ് യൂനിറ്റ്, സാന്ത്വനം ക്ലബ്​ എന്നിവ സംയുക്തമായി പാലക്കാട് അഹല്യ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ശനിയാഴ്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തും. രാവിലെ 8.30 മുതല്‍ കൊച്ചുകടവ് തുരുത്തിപ്പുറം മദ്​റസ ഹാളിലാണ്​ ക്യാമ്പ്​. കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സാജന്‍ കൊടിയന്‍ ഉദ്ഘാടനം ചെയ്യും. ഫോൺ: 9745818118, 9656147486.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story