Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:40 AM IST Updated On
date_range 24 March 2022 5:40 AM ISTകെ-റെയിൽ പദ്ധതി കമീഷൻ അടിച്ചെടുക്കാൻ -കെ. സുധാകരൻ
text_fieldsbookmark_border
തൃശൂർ: സിൽവർ ലൈനിൽ ലഭിക്കുന്ന 10 ശതമാനം കമീഷൻ അടിച്ചെടുക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രിയായ ശേഷം വികസനമെന്ന പേരില്‍ കൊണ്ടുവന്ന എല്ലാറ്റിലും പിണറായിയുടെ ലക്ഷ്യം കമീഷനാണ്. അതിനപ്പുറത്ത് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് ജനങ്ങളുടെ പിന്തുണയുണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്കിടയില്‍ സർവേ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഭൂരിഭാഗം അനുകൂലിച്ചാൽ കോണ്‍ഗ്രസ് അത് അംഗീകരിക്കും. മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ കെ-റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇങ്ങനെയൊരു മുഖ്യമന്ത്രിയും ഭരണവും രാജ്യത്ത് അസഹനീയമാണ്. കണ്ണും കാതുമുള്ളവരാണെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം കേള്‍ക്കും. ജനാധിപത്യത്തെക്കുറിച്ചാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. എന്ത് ജനാധിപത്യ ബോധമാണ് സി.പി.എമ്മിനുള്ളതെന്ന് സുധാകരന്‍ ചോദിച്ചു. ബി.ജെ.പി സമരം നടത്തുകയല്ല, കേന്ദ്രത്തിൽ സമ്മർദം ചെലുത്തി പദ്ധതി പിൻവലിപ്പിക്കുകയാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്ന സ്ഥിരീകരണത്തിൽ സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story