Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎട്ടുമാസം മുമ്പ്...

എട്ടുമാസം മുമ്പ് സ്കൂട്ടർ മോഷ്​ടിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
എട്ടുമാസം മുമ്പ് സ്കൂട്ടർ മോഷ്​ടിച്ച യുവാവ്​ അറസ്റ്റിൽ
cancel
ഇരിങ്ങാലക്കുട: എട്ടുമാസം മുമ്പ്​ വെള്ളാങ്ങല്ലൂരിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ മാപ്രാണം സ്വദേശി വിഷ്ണുവിനെ (23) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.പി സുധീരൻ അറസ്റ്റ്​ ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മോഷണം. വെള്ളാങ്ങല്ലൂർ സ്വദേശിയായ മധ്യവയസ്കൻ പച്ചക്കറി വാങ്ങാൻ കടയിൽ കയറിയപ്പോൾ താക്കോൽ ഊരാൻ മറന്നിരുന്നു. ഇത്​ കണ്ട വിഷ്ണു സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ്​ നടത്തിയ അന്വേഷണം ഫലം കാണുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. എസ്.ഐ സി.എം. ക്ലീറ്റസ്, എ.എസ്.ഐ കെ.എ. ജോയ്, മുഹമ്മദ് അഷ്​റഫ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. photo...tcm ijk വിഷ്ണു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story