Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:37 AM IST Updated On
date_range 24 March 2022 5:37 AM ISTമേന്മ അവകാശപ്പെടാനില്ലാത്ത ബജറ്റ് - പ്രതിപക്ഷം
text_fieldsbookmark_border
മേന്മ അവകാശപ്പെടാനില്ലാത്ത ബജറ്റ് -പ്രതിപക്ഷം തൃശൂർ: ജില്ല പഞ്ചായത്തിന്‍റെ ബജറ്റ് ഒരുതരത്തിലുമുള്ള മേന്മ അവകാശപ്പെടാനില്ലാത്തതും സാധാരണക്കാരന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കാത്തതുമാണെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡന്‍റുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. വികേന്ദ്രീകൃത ആസൂത്രണത്തിന് പകരം കേന്ദ്രീകൃതാസൂത്രണമാണ് ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്. പ്രായോഗികമല്ലാത്ത പദ്ധതികളും നിർവഹണ അനാസ്ഥയുമായി ഓരോ വർഷവും സ്പിൽ ഓവർ വർക്കുകൾ കൂടുകയാണ്. നിർദേശിക്കുന്ന പദ്ധതികൾ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നറിയാനുള്ള സംവിധാനം ദുർബലമാണെന്നാണ് ഇത് കാണിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കായി നിർദേശിക്കുന്ന പദ്ധതികൾ പലതും പ്രയോജനകരമല്ലാത്തവയാണ്. മഹാപ്രളയത്തിലും മഹാമാരിയിലും തകർച്ച സംഭവിച്ച സാധാരണക്കരെ രക്ഷിക്കാനുള്ള ഒരു പദ്ധതിയും ഇല്ല. കാർഷിക മേഖലയിലെ വിഭവങ്ങളുടെ ലഭ്യതയുടെ പഠനം നടക്കാത്തതിനാൽ തുക ചെലവഴിക്കുന്നതിന്‍റെ പ്രയോജനമില്ലായ്മ കൂടിവരുകയാണ്. ആരോഗ്യരംഗത്ത് ഏറെ പ്രയാസമനുഭവിക്കുന്ന ഡയാലിസിസിനും കരൾ രോഗികൾക്കായി ഒരു പദ്ധതിയും ഇല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വി.എം. മുഹമ്മദ് ഗസാലി, ജിമ്മി ചൂണ്ടൽ, ലീല സുബ്രഹ്മണ്യൻ, ശോഭന ഗോകുലനാഥൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story