Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:36 AM IST Updated On
date_range 24 March 2022 5:36 AM ISTകെ റെയിൽ കേരളത്തിൽ സി.പി.എമ്മിന്‍റെ അന്ത്യം കുറിക്കും -കെ. സുധാകരൻ
text_fieldsbookmark_border
കെ-റെയിൽ കേരളത്തിൽ സി.പി.എമ്മിന്‍റെ അന്ത്യം കുറിക്കും -കെ. സുധാകരൻ തൃശൂർ: കേരളത്തിലെ സാധാരണക്കാരെ പൊലീസിനെയും പാർട്ടിക്കാരെയും ഉപയോഗിച്ച് അടിച്ചൊതുക്കി കെ-റെയിൽ പദ്ധതി നടപ്പാക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യാമോഹം മാത്രമാണെന്നും ഈ അഴിമതി പദ്ധതിയെ കേരള ജനതക്കൊപ്പം നിന്ന് ചെറുത്തു തോൽപിക്കാൻ കോൺഗ്രസും യു.ഡി.എഫും പ്രതിജ്ഞാബദ്ധമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി പറഞ്ഞു. തൃശൂർ ഡി.സി.സി ഓഫിസിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ മെംബർഷിപ് ചീഫ് എൻറോളർമാരുടെയും എൻറോളർമാരുടെയും പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 24 മുതൽ 31 വരെ സംസ്ഥാനത്ത് അംഗത്വ വാരമായി ആചരിക്കും. 50 ലക്ഷം അംഗങ്ങളെ ചേർക്കും. 27ന് സംസ്ഥാനത്തെ മുഴുവൻ നേതാക്കളും സ്വന്തം ബൂത്തിൽ മെംബർമാരെ ചേർക്കാനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദീഖ്, വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം, പാലക്കാട് ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ, ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, അബ്ദുൽ മുത്തലിബ്, സി. ചന്ദ്രൻ, മുൻ ഡി.സി.സി പ്രസിഡന്‍റുമാരായ ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസന്‍റ്, സി.വി. ബാലചന്ദ്രൻ, പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ, അനിൽ അക്കര, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സി.സി. ശ്രീകുമാർ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ എന്നിവർ സംസാരിച്ചു. ------------- ഫോട്ടോ: ജോൺസൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story