Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശങ്കരാചാര്യർ...

ശങ്കരാചാര്യർ ആത്മീയമായും സാംസ്കാരികമായും ഇന്ത്യയെ ഒന്നിപ്പിച്ചു - ഗവർണർ

text_fields
bookmark_border
തൃശൂർ: ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് സർദാർ വല്ലഭ്​ഭായ് പട്ടേൽ രാജ്യത്തെ ഏകോപിപ്പിച്ചതിനും നൂറ്റാണ്ടുകൾ മുമ്പ്​ വൈജ്ഞാനിക ഉന്നമനത്തിലൂടെ ആത്മീയമായും സാംസ്കാരികമായും ഇന്ത്യയെ ഒന്നിപ്പിക്കാൻ ശങ്കരാചാര്യർക്ക്​ കഴിഞ്ഞുവെന്ന്​ ഗവർണർ മുഹമ്മദ്​ ആരിഫ്​ഖാൻ. 'സംസ്കൃത സാഹിത്യത്തിന്​ കേരളീയ ശങ്കരമഠങ്ങളുടെ സംഭാവന' വിഷയത്തിൽ തൃശൂർ തെക്കേമഠത്തിൽ ദേശീയ സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ആത്മീയ വിജ്ഞാനം നേടുന്നതിൽ പൗരാണികർ കാണിച്ച വലിയ അവബോധമാണ്​ രാജ്യത്തെ സാംസ്കാരിക ഐക്യം സാധ്യമാക്കിയത്​. ജാതി-വർഗ-വർണ വ്യത്യാസങ്ങളില്ലാതെ സാധാരണക്കാരടക്കം നടത്തിയ വൈജ്ഞാനിക ഉപാസനയാണ്​ ഇത്തരമൊരു ഔന്നത്യം സാധ്യമാക്കിയത്​​. അതിൽനിന്ന്​ മാറി അറിവ്​ ചെറിയ വിഭാഗത്തിലേക്ക്​ മാത്രം ചുരുങ്ങുന്ന പ്രവണത തുടങ്ങിയത്​ ​വൈദേശിക ആധിപത്യത്തോടെയാണ്​. പുതിയ കാലത്ത്​ ഇത്തരം സെമിനാറുകൾ വിജ്ഞാനത്തിന്‍റെ വ്യാപനത്തിന്​ അനുഗുണമാവുമെന്നും​ അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി നാഷനൽ സെന്‍റർ ഫോർ ദ ആർട്​സിന്‍റെ സഹകരണത്തോടെ നടന്ന സെമിനാറിൽ സ്വീകരണ കമ്മിറ്റി ചെയർമാൻ പി. ചിത്രൻ നമ്പൂതിരിപ്പാട്​ അധ്യക്ഷത വഹിച്ചു. വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അനുഗ്രഹ പ്രഭാഷണവും മേയർ എം.കെ. വർഗീസ്​ മുഖ്യപ്രഭാഷണവും നടത്തി. ഇന്ദിരാഗാന്ധി നാഷനൽ സെന്‍റർ ഫോർ ദ ആർട്​സ്​ റീജനൽ ഡയറക്ടർ ഡോ. ഇ.എൻ. സജിത്​, കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ്​, ജനറൽ കൺവീനർ വടക്കുമ്പാട്​ നാരായണൻ, പ്രോഗ്രാം കൺവീനർ മോഹൻ വെങ്കിടകൃഷ്ണൻ എന്നിവർ സംസാരിച്ചു. -------- ഫോട്ടോ: ജോൺസൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story