Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ബധിര...

ദേശീയ ബധിര ക്രിക്കറ്റ്​ ചാമ്പ്യൻഷിപ്പ്​ ടീമിൽ ജില്ലയിൽനിന്ന്​ മൂന്ന്​ പേർ

text_fields
bookmark_border
ദേശീയ ബധിര ക്രിക്കറ്റ്​ ചാമ്പ്യൻഷിപ്പ്​ ടീമിൽ ജില്ലയിൽനിന്ന്​ മൂന്ന്​ പേർ തൃശൂർ: വ്യാഴാഴ്ച മുതൽ അഞ്ച്​ ദിവസങ്ങളിലായി പട്യാലയിൽ നടക്കുന്ന അഞ്ചാമത്​ ദേശീയ ബധിര ടി​20 ക്രിക്കറ്റ്​ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ ജില്ലയിൽനിന്ന്​ മൂന്ന്​ പേർ. കിരാലൂർ സ്വദേശി എം.കെ. റെനീഷ്​, വള്ളിവട്ടം സ്വദേശി ജോയൽ ജോയ്​, പെരിങ്ങോട്ടുകര വടക്കുംമുറിയിലെ ടി.എസ്​. സുധീഷ്​ എന്നിവരാണ്​ ടീമിൽ ഉൾപ്പെട്ടതെന്ന്​ ജില്ല ബധിര സ്​പോർട്​സ്​ കൗൺസിൽ ചെയർമാൻ കെ. സന്തോഷ്കുമാറും ജനറൽ സെക്രട്ടറി ​എം.ജെ. റാഫേലും അറിയിച്ചു. 12 സംസ്ഥാനങ്ങളാണ്​ മത്സരത്തിൽ പ​ങ്കെടുക്കുന്നത്​. കേരള ടീം വ്യാഴാഴ്ച യു.പിയെയും വെള്ളിയാഴ്ച മധ്യപ്രദേശിനെയും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story