Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:43 AM IST Updated On
date_range 21 March 2022 5:43 AM ISTപുനർനിർമിച്ച ടി.കെ. കരുണൻ സ്മാരക മന്ദിരം തുറന്നു
text_fieldsbookmark_border
ചേർപ്പ്: സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന ടി.കെ. കരുണൻ സ്മാരക മന്ദിരം പുനർനിർമിച്ചതിന്‍റെ ഉദ്ഘാടനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ നിർവഹിച്ചു. മന്ദിര പുനർനിർമാണ കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ആർ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം അഡ്വ. കെ.പി. രാജേന്ദ്രൻ, മന്ത്രി അഡ്വ. കെ. രാജൻ, ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. വി.എസ്. സുനിൽകുമാർ, സി.സി. മുകുന്ദൻ എം.എൽ.എ, ഷീല വിജയകുമാർ, കെ.എം. ജയദേവൻ എന്നിവർ സംസാരിച്ചു. കെ.കെ. വാര്യർ സ്മാരക ട്രസ്റ്റിന്‍റെ കീഴിലുള്ള 12 സെന്‍റ് സ്ഥലത്ത് 62 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 4500 ചതുരശ്ര അടിയുള്ള മന്ദിരം പുനർനിർമിച്ചത്. മണ്ഡലം കമ്മിറ്റി ഓഫിസ് ഇവിടെ പ്രവർത്തിക്കും. താഴത്തെ നിലയിൽ സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റിന് വാടകക്ക് നൽകും. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ നല്ലൊരു ശതമാനം ഉപയോഗിച്ച് ടി.കെ. കരുണൻ സ്മാരക കാരുണ്യ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. മന്ദിര നിർമാണ കമ്മിറ്റി അംഗം പി.വി. അശോകൻ സ്വാഗതവും കെ.കെ. ജോബി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story