Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:43 AM IST Updated On
date_range 18 March 2022 5:43 AM ISTകത്തിയുമായി തമ്മിലടി; കത്തിവീശിയയാളെ സാഹസികമായി കീഴടക്കി പിങ്ക് പൊലീസ്
text_fieldsbookmark_border
പൊലീസുകാരന് പരിക്ക് തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ കത്തിയുമായി തമ്മിലടിച്ചവരെ പിങ്ക് പൊലീസ് പിടികൂടി. പ്രതികളെ പിടിച്ചുമാറ്റുന്നതിനിടെ കൺട്രോൾ റൂമിലെ പൊലീസുകാരന് നിസാര പരിക്കേറ്റു. പിങ്ക് പൊലീസ് പട്രോളിങ്ങിനിടെ നടുവിലാൽ പരിസരത്താണ് രണ്ടുപേർ തമ്മിലടിക്കുന്നത് കണ്ടത്. വാഹനം നിർത്തിയതോടെ അടികൂടിയവരിൽ ഒരാൾ പൊലീസ് വാഹനത്തിനടുത്തേക്ക് ഓടിയെത്തി. പിന്നാലെ കത്തിയുമായി മറ്റെയാളുമെത്തി. ഇതോടെ പിങ്ക് പൊലീസിലെ ടി.കെ. ഗീതയും കെ.വി. രാജിയും പുറത്തിറങ്ങി കത്തിയുമായി ഓടിയെത്തിയയാളെ സാഹസികമായി കീഴടക്കി. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നഗരത്തിൽ കൂലിത്തൊഴിലെടുക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളാണ് തമ്മിലടിച്ചത്. മൂന്നുപേർ തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. tcr_chr6- നഗരത്തിൽ കത്തിയുമായി തമ്മിലടിച്ചവരെ തേക്കിൻകാട് മൈതാനത്ത് പൊലീസ് പിടികൂടിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story