Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:43 AM IST Updated On
date_range 18 March 2022 5:43 AM ISTപ്ലാനറ്റോറിയത്തിന്‍റെ അറ്റകുറ്റപ്പണിക്ക് നടപടിയാരംഭിച്ചു
text_fieldsbookmark_border
പ്ലാനറ്റോറിയത്തിന്‍റെ അറ്റകുറ്റപ്പണിക്ക് നടപടിയാരംഭിച്ചു -മന്ത്രി ചാലക്കുടി: ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റോറിയത്തിന്‍റെ ചോർച്ച പരിഹരിക്കാൻ നടപടികളാരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശാനുസരണമാണ് നടപടികൾ. അറ്റകുറ്റപ്പണി നടത്തിയ ശേഷം ഉപകരണങ്ങൾ സ്ഥാപിച്ച് പ്ലാനറ്റോറിയം ജനങ്ങൾക്ക് തുറന്നു നൽകുമെന്നും സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. ഇറക്കുമതി ചെയ്ത 2.18 ലക്ഷം ഡോളർ വിലവരുന്ന പ്രോജക്ഷൻ ഡോമും 6.53 ലക്ഷം ഡോളർ വിലവരുന്ന പ്രോജക്ഷൻ സിസ്റ്റവും യഥാക്രമം 2020 ജനുവരിയിലും 2021 മാർച്ചിലും മേഖല ശാസ്ത്രകേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഇവ സ്ഥാപിക്കാൻ ചുമതലയുള്ള ആർ.എസ്.എ കോസ്മോസ് എന്ന സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡിന്‍റെ സാഹചര്യത്തിൽ സാങ്കേതിക വിദഗ്ധർക്ക് വിദേശത്തുനിന്ന് എത്താൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിന്റെ മകുടത്തിൽ ചോർച്ച ദൃശ്യമായതിനെ തുടർന്ന് ഈ ഉപകരണങ്ങൾ ഈ കെട്ടിടത്തിലെ രണ്ടു മുറികളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഇവ സ്ഥാപിച്ച ശേഷം അഞ്ചു വർഷത്തേക്ക് വാറന്റി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വർഷം മുൻപ് റീജനൽ സയൻസ് സൻെറർ തുറന്നുകൊടുത്തിരുന്നുവെങ്കിലും ഒപ്പമുള്ള പ്ലാനറ്റോറിയം ഇതുവരെ തുറന്നിരുന്നില്ല. ചാലക്കുടിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽകൂട്ടാകേണ്ട പ്ലാനറ്റോറിയം എത്രയും വേഗം തുറക്കണമെന്നാണ് ആവശ്യം. ------- TC MChdy - 5 ചാലക്കുടി റീജണൽ സയൻസ് സൻെററിലെ പ്ലാനറ്റോറിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story