Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:33 AM IST Updated On
date_range 18 March 2022 5:33 AM ISTആനകൾ 'കലഹിച്ചു'; ജനങ്ങൾ പരിഭ്രാന്തരായി
text_fieldsbookmark_border
ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്‍റെ ഭാഗമായി മന്ദാരം കടവിൽ ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിന്ന രണ്ട് ആനകൾ മറ്റൊരു ആനയുടെ കുത്തേറ്റ് ഇടഞ്ഞത് കൂടിനിന്ന ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഗുരുജി ശിവനാരായണൻ എന്ന ആനയാണ് അടുത്തുണ്ടായിരുന്ന മച്ചാട് ഗോപാലൻ, കൂറ്റനാട് വിഷ്ണു എന്നീ ആനകളെ കുത്തിയത്. കുത്തേറ്റ ആനകൾ പരിഭ്രാന്തിയോടെ കടവിന് സമീപത്തുണ്ടായിരുന്ന രണ്ട് ബൈക്കുകൾ ചവിട്ടി നശിപ്പിച്ചു. ആറാട്ടിന് എത്തിയ സ്ത്രീകൾ പലവഴിക്ക് ചിതറിയോടി. ഓട്ടത്തിനിടെ ബണ്ട് റോഡിൽനിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടഞ്ഞ ആനകളെ പാപ്പാന്മാർതന്നെ ശാന്തരാക്കിയതിനാൽ ദുരന്തം ഒഴിവായി. പിന്നീട് ഈ ആനകളെ തന്നെയാണ് എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്. ആനകൾ ഉണ്ടാക്കിയ പ്രശ്നം മൂലം അൽപസമയം ആറാട്ട് തടസ്സപ്പെട്ടു. jn thu 04 ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മന്ദാരക്കടവിൽ ആറാട്ട് നടക്കവേ ആനകൾ ഇടഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story