Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടിക്​ടോക് വഴി...

ടിക്​ടോക് വഴി പരിചയപ്പെട്ട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
തൃശൂർ: അംഗപരിമിതയായ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് വിധേയമാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷിനെ (21) ആണ് നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്​പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ടിക്​ടോക്​ വഴിയാണ് പെൺകുട്ടിയെ പ്രതി പരിചയപ്പെട്ടത്. തുടർന്ന് രണ്ടു വർഷത്തോളമായി നിരന്തര ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. പ്രതിയുടെ ഫോണിൽ നിരവധി അശ്ലീല വിഡിയോകളും കണ്ടെത്തി. സബ് ഇൻസ്​പെക്ടർ അനിൽകുമാർ, സീനിയർ വനിത സിവിൽ പൊലീസ് ഓഫിസർ സിന്റി, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് കെ. മാരാത്ത്, ശ്രീനാഥ്, നിശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. tct_chr4 ragesh രാഗേഷ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story