Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:29 AM IST Updated On
date_range 18 March 2022 5:29 AM ISTതൃശൂർ പൂരം: പ്രദർശന നഗരിക്ക് കാൽനാട്ടൽ ഇന്ന്
text_fieldsbookmark_border
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന്‍റെ കാൽനാട്ടൽ വെള്ളിയാഴ്ച രാവിലെ 11.15ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ആദ്യവാരമാണ് ഉദ്ഘാടനം. മേയ് 23ന് സമാപിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം പൂരം പ്രദർശനം തുടങ്ങി ദിവസങ്ങൾക്കകം അവസാനിപ്പിച്ചിരുന്നു. 180ഓളം പവലിയനുകളാണ് ഇത്തവണ പ്രദർശന നഗരിയിൽ സജ്ജമാകുന്നത്. പ്രതിദിനം വൈകുന്നേരം ഓഡിറ്റോറിയത്തിൽ കലാപരിപാടികളും അരങ്ങേറും. ടിക്കറ്റ് നിരക്ക് 30 രൂപയും പൂരദിവസങ്ങളിൽ 50 രൂപയുമാണ്. വാർത്ത സമ്മേളനത്തിൽ പൂരം പ്രദർശനം ഭാരവാഹികളായ കെ. വിജയരാഘവൻ, കേരപ്പത്ത് വേണുഗോപാല മേനോൻ, ജി. രാജേഷ്, കെ. ദിലീപ് കുമാർ, പി. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story