Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:39 AM IST Updated On
date_range 17 March 2022 5:39 AM ISTസ്കോളർഷിപ്പ് വിതരണം
text_fieldsbookmark_border
സ്കോളർഷിപ് വിതരണം ചാലക്കുടി: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് നഗരസഭ 25 ലക്ഷം രൂപയുടെ സ്കോളർഷിപ് വിതരണം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന 78 പേർക്ക് 28,500 രൂപ വീതവും ശാരീരിക വെല്ലുവിളി നേരിടുന്ന 27 പേർക്ക് പഠിക്കുന്ന ക്ലാസുകൾക്കനുസരിച്ചുള്ള തുകയുമാണ് നൽകിയത്. വിതരണത്തിന് ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, വികസന ചെയർമാൻ ബിജു ചിറയത്ത്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൻ നിത പോൾ, സെക്രട്ടറി എം.എസ്. ആകാശ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത ജോസ് എന്നിവർ നേതൃത്വം നൽകി. നെല്ല് നശിപ്പിച്ചതിൽ പ്രതിഷേധം ചാലക്കുടി: കൂടപ്പുഴ കുട്ടാടൻ പാടത്ത് സിവിൽ സപ്ലൈസ് കോർപറേഷന് നൽകാൻ കൊയ്തുവെച്ച ഒരു ടണ്ണോളം നെല്ല് വെള്ളത്തിലിട്ടു നശിപ്പിച്ചതിൽ കർഷക സംഘം ചാലക്കുടി സൗത്ത് വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വില്ലേജ് കമ്മിറ്റി പ്രസിഡന്‍റ് വി.സി. തോമസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.പി. ജോണി, വില്ലേജ് സെക്രട്ടറി ടി.കെ. വാസു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story