Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:37 AM IST Updated On
date_range 17 March 2022 5:37 AM ISTചൂട് മുതലെടുത്ത് ശീതളപാനീയ കടകൾ
text_fieldsbookmark_border
തൃശൂർ: കനത്തചൂടിൽ വലയുന്നവരെ പിഴിഞ്ഞ് ശീതളപാനീയ കടകൾ. നഗരത്തിൽ കൂൺ കണക്കേ പൊന്തിമുളക്കുന്ന വേനൽകാല കടകളിൽ തോന്നിയ പോലെയാണ് വില ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരുനാരങ്ങ സോഡക്ക് 25 രൂപ വരെ ഈടാക്കിയ സംഭവം നഗരത്തിലുണ്ടായി. ഗ്രാമപ്രദേശങ്ങളിൽ 10 മുതൽ 12 വരെ രൂപയുള്ള ഉപ്പിട്ട നാരങ്ങ സോഡക്കാണ് നഗരത്തിൽ തോന്നിയ വില ഈടാക്കുന്നത്. 15 രൂപയാണ് സാധാരണ നഗരത്തിലെ നാരങ്ങസോഡ വില. ഇതര വസ്തുക്കൾക്കും സമാനമായി വില കൂട്ടിയാണ് വിൽക്കുന്നത്. ചെറുനാരങ്ങ കിലോക്ക് 120 രൂപവരെ എത്തിയതാണ് വിലകൂട്ടാൻ കാരണമായി പറയുന്നത്. അതിന് ഇത്രമേൽ വിലക്കൂട്ടണമോ എന്നാണ് ജനത്തിന്‍റെ ചോദ്യം. മാത്രമല്ല ശീതളപാനീയ കടകൾ അടക്കം ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ രജിസ്ട്രേഷൻ നിർബന്ധമാണ്. തദ്ദേശ സ്ഥാപനങ്ങൾ അറിയാതെ ഇത്തരം കടകൾ തുറക്കുന്നതും നിയമവിരുദ്ധമാണ്. ഇക്കാര്യങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഒഴിഞ്ഞുകിടക്കുന്ന പീടികമുറികളിലും പാതയോരങ്ങളിൽ ഷീറ്റ് കടകൾ ഒരുക്കിയും വെള്ളം തകൃതിയായി വിൽക്കുന്നത്. ഇത്തരം കടകളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ്, ഇതര വസ്തുക്കൾ എന്നിവ പരിശോധിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ഇതുവരെ തയാറായിട്ടില്ല. ഇത്തരം കടകളിൽ രാവിലെ പത്തുമുതൽ തന്നെ കനത്ത കച്ചവടമാണ് നടക്കുന്നത്. ഉച്ചയോടെ ചൂട് പാരമ്യത്തിൽ എത്തുമ്പോൾ കച്ചവടം പൊടിപൊടിക്കും. ജ്യൂസ്, സർബത്ത്, സോഡ സർബത്ത്, നാരങ്ങ സോഡ, പാൽ സർബത്ത് അങ്ങനെ വൈവിധ്യമാർന്ന ശീതളപാനീയങ്ങളാണ് വിപണിയിലുള്ളത്. ലൈസൻസ് ഇല്ലാത്ത സോഡ കമ്പനികൾ തയാറാക്കുന്ന സോഡയും മേഖലയിൽ ഉപയോഗിക്കുന്നുണ്ട്. മത്സ്യത്തിന് ഉപയോഗിക്കുന്ന ഐസ് വരെ ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നതായി ആരോപണമുണ്ട്. കാര്യങ്ങൾ ഇങ്ങനെ പിടിവിടുമ്പോഴും കൃത്യമായ നടപടിയുമായി കോർപ്പറേഷൻ ആരോഗ്യ വിഭാഗമോ ഭക്ഷ്യസുരക്ഷ വകുപ്പോ രംഗത്തു വന്നിട്ടില്ല. അതേസമയം, സർബത്തിന് നറുനണ്ടി അടക്കം കിട്ടാനില്ലാത്ത സാഹചര്യത്തിൽ നേരത്തേ സർബത്ത് കച്ചവടം ചെയ്തവരിൽ ചിലർ ഇക്കുറി ഈ രംഗത്തില്ല. ാ പടം: jn wed 03 കനത്ത ചൂടിൽനിന്ന് രക്ഷ നേടാനായി നട്ടുച്ച സമയത്ത് മരത്തണലിൽ വിശ്രമിക്കുന്ന ലോറി തൊഴിലാളികൾ. വിയ്യൂരിൽ നിന്നുള്ള ദൃശ്യം .ഫോട്ടോ ജോൺസൺ വി. ചിറയത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story