Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനന്തിക്കര സര്‍ക്കാര്‍...

നന്തിക്കര സര്‍ക്കാര്‍ സ്‌കൂളില്‍ അതിക്രമിച്ച്​ കയറി ആക്രമം; മൂന്ന്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
നന്തിക്കര സര്‍ക്കാര്‍ സ്‌കൂളില്‍ അക്രമം നടത്തിയയാൾ അറസ്റ്റിൽ ആമ്പല്ലൂര്‍: നന്തിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച്​ കയറി അക്രമം നടത്തിയയാളെ പുതുക്കാട് പൊലീസ്​ അറസ്റ്റ്​ ചെയ്തു. രാപ്പാള്‍ നൊച്ചിയില്‍ മധുസൂദനനാണ്​ (48) അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ പി.ടി.എ പ്രസിഡന്‍റ്​ ഉൾപ്പെടെ മൂന്നുപേർക്ക്​ പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ സ്‌കൂളിലെത്തിയ ഇയാള്‍ പ്രധാനാധ്യാപികയുടെ മുറിയിലിരുന്ന അധ്യാപികയെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതുതടയാന്‍ ശ്രമിച്ച പ്രധാനാധ്യാപികയെയും പി.ടി.എ പ്രസിഡന്റിനേയും അക്രമിച്ചു. പി.ടി.എ പ്രസിഡന്റിന്റെ വിരലിന് ഒടിവ് പറ്റി. പരിക്കേറ്റവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂളിനെയും അധ്യാപകരെയും സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ അപകീര്‍ത്തിപ്പെടുത്തിയതായും അപവാദങ്ങള്‍ എഴുതി പ്രചരിപ്പിച്ചതായും സ്‌കൂള്‍ അധികൃതര്‍ പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ എത്തിയ ഇയാളോട് അധ്യാപകര്‍ ഈ കാര്യം ചോദിച്ചതാണ് ആക്രമത്തിന് കാരണം. അറസ്റ്റിലായ മധുസൂദനന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പുതുക്കാട്, തൃശൂര്‍ ഈസ്റ്റ്, മലപ്പുറം മഞ്ചേരി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story