Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:39 AM IST Updated On
date_range 16 March 2022 5:39 AM ISTകർഷക തൊഴിലാളി യൂനിയൻ മാർച്ച്
text_fieldsbookmark_border
ചാലക്കുടി: കർഷക തൊഴിലാളി പെൻഷൻ 3,000 രൂപയാക്കുക, അതിവർഷാനുകൂല്യം ഒരു ലക്ഷമാക്കുക, പെൻഷൻ ഉപാധിരഹിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി യൂനിയൻ പരിയാരം വില്ലേജ് കമ്മിറ്റി വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.കെ. ഷെല്ലി ധർണ ഉദ്ഘാടനം ചെയ്തു. സി.വി. ജോഫി അധ്യക്ഷത വഹിച്ചു. വി.എം. ടെൻസൻ, കെ.പി. ജോണി, കെ.ആർ. സജീവൻ, കുട്ടി കണ്ണപ്പൻ എന്നിവർ സംസാരിച്ചു. ഷൈനി അശോകൻ, പി.കെ. മോഹനൻ, കെ.ജെ. തോമസ്, കെ.എസ്. രാധാകൃഷ്ണൻ, ബിബിൻ ജോയ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story