Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെറ്റ്​സിൽ...

മെറ്റ്​സിൽ പ്ലേസ്​മെന്‍റ്​ ഡ്രൈവ്​

text_fields
bookmark_border
മാള: മെറ്റ്സ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എൻജിനീയറിങ്​/ഡിഗ്രി വിദ്യാർഥികൾക്ക് പ്ലേസ്​മെന്‍റ്​ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഈമാസം 18 വരെ നടക്കുന്ന മെഗാ പ്ലേസ്​മെന്‍റ്​ ഡ്രൈവിൽ വിവര സാങ്കേതിക രംഗത്തുള്ള ആക്സെഞ്ചർ, ടീം ലീസ് കമ്പനികൾ പ​ങ്കെടുക്കും. ഓൾ കേരള പാരന്‍റ്​സ്​ അസോസിയേഷൻ ഓഫ് ഹിയറിങ്​ ഇംപയേഡുമായി ചേർന്ന്​ ബിരുദം, പ്ലസ് ടു കഴിഞ്ഞ കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് ജോലി നേടാനുള്ള അവസരവും കാമ്പസിൽ ഒരുക്കും. മെറ്റ്സ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽനിന്ന്​ പഠിച്ചിറങ്ങുന്ന മുഴുവൻ കുട്ടികൾക്കും ജോലി നേടാൻ സഹായിക്കുകയാണ്​ ലക്ഷ്യമെന്ന്​ കോളജ് ഡയറക്ടർ മനു വിശ്വനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പൽ ബിനു ബി. പിള്ള, പി.ആർ.ഒ സൂര്യ മോഹൻദാസ്, ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story