Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:38 AM IST Updated On
date_range 16 March 2022 5:38 AM ISTഏകദിന ശില്പശാല
text_fieldsbookmark_border
ഏകദിന ശിൽപശാല ഇരിങ്ങാലക്കുട: മുകുന്ദപുരം സർക്കിൾ സഹകരണ യൂനിയന്‍റെ നേതൃത്വത്തിൽ വനിത സഹകരണ സംഘങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. വനിത സഹകരണ സംഘങ്ങൾക്ക് വൈവിധ്യമാർന്ന പദ്ധതികൾ ശിൽപശാലയിൽ അവതരിപ്പിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂനിയൻ മന്ദിരത്തിലെ കോഈഡൻ ഹാളിൽ നടന്ന ഏകദിന ശിൽപശാല വനിത ഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മൺവിള പരിശീലന കേന്ദ്രം സി.ഇ.ഒ ഡോ. രാമനുണ്ണി തൃശൂർ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജോയ് ഫ്രാൻസിസ് എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന സഹകരണ യൂനിയൻ അംഗം ലളിത ചന്ദ്രശേഖരൻ സ്വാഗതവും അസി. രജിസ്ട്രാർ ഗീത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story