Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളയിൽ വീണ്ടും ഭണ്ഡാരം...

മാളയിൽ വീണ്ടും ഭണ്ഡാരം തകർത്ത് മോഷണം

text_fields
bookmark_border
മാളയിൽ വീണ്ടും ഭണ്ഡാരം തകർത്ത് മോഷണം
cancel
മാള: മാള പള്ളിപ്പുറം ദാറുസ്സലാം ജുമാമസ്ജിദ്​ ഭണ്ഡാരത്തിന്‍റെ പൂട്ട്​ തകർത്ത് മോഷണം​. 3000 രൂപയോളം നഷ്ടപ്പെട്ടെന്ന്​ കരുതുന്നതായി ഭാരവാഹികൾ അറിയിച്ചു. മുമ്പ്​ കൊച്ചുകടവ് ജുമാമസ്ജിദ്, പുത്തൻചിറ ഈസ്റ്റ് ജുമാമസ്ജിദ് എന്നിവയുടെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയിരുന്നു. ദിവസങ്ങൾക്ക്​ മുമ്പാണ്​ മാളയിലെ രണ്ട് കടകളിൽ പട്ടാപ്പകൽ മോഷണം നടന്നത്​. മാള മെയിൻ റോഡിൽ എൽ.ഐ.സി ഏജൻസിയിൽനിന്ന്​ 8,500 രൂപയാണ് മോഷ്ടിച്ചത്. 200 മീറ്റർ മാറി പുത്തൻചിറ റോഡിലെ ഹാർഡ്​വെയർ ഷോപ്പിൽ സിനിമ സ്റ്റൈലിൽ 6000 രൂപയും കവർന്നിരുന്നു. മാള പൊലീസ് സ്റ്റേഷന്‍റെ സമീപത്തുനിന്ന്​ പട്ടാപ്പകൽ മോഷണം നടത്തി മുങ്ങിയ മോഷ്ടാവ്​ വീണ്ടും പ്രത്യക്ഷപ്പെട്ടതായി വ്യാപാരികൾ സംശയിക്കുന്നുണ്ട്. പൊലീസ് രാത്രികാല പട്രോളിങ്​ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ---------- Tcm-mla- Palliparam - nerchakutti -lock: മാള പള്ളിപ്പുറം ദാറുസ്സലാം പള്ളിയിലെ ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story