Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:39 AM IST Updated On
date_range 15 March 2022 5:39 AM ISTകോവിലകംപടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തിയാക്കണം
text_fieldsbookmark_border
ചാലക്കുടി: മേലൂർ പഞ്ചായത്തിൽ ജലക്ഷാമം പരിഹരിക്കാൻ കോവിലകംപടി ലിഫ്റ്റ് ഇറിഗേഷൻ അടക്കമുള്ള പദ്ധതികളുടെ പണി പൂർത്തീകരിക്കണമെന്ന് ആവശ്യം. വേനൽ ശക്തമായതോടെ ഉയർന്ന പ്രദേശമായതിനാൽ വിവിധ മേഖലകളിൽ ജലക്ഷാമം രൂക്ഷമായി. ഇടതുകര കനാൽ വഴിയുടെ ജലവിതരണത്തിന് പരിമിതികളുണ്ട്. വിവിധ പ്രദേശങ്ങളിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുകയും പണി പാതിവഴിയിൽ മുടങ്ങി നിൽക്കുന്നവ എത്രയും വേഗം പൂർത്തീകരിക്കുകയുമാണ് ഇതിന് പരിഹാരം. പൂലാനി കോവിലകംപടി ലിഫ്റ്റ് ഇറിഗേഷൻ ജലസേചന പദ്ധതിയുടെ കെട്ടിടം പണി പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ, പൈപ്പിടൽ അടക്കമുള്ള ജോലികൾ പൂർത്തീകരിച്ചിട്ടില്ല. എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിച്ച് ജലസേചനത്തിന് ഉപയോഗപ്രദമാക്കണമെന്ന് സി.പി.ഐ പൂലാനി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കെ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ചാലക്കുടി മണ്ഡലം അസി. സെക്രട്ടറി സി.വി. ജോഫി ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത്, എം.എൻ. ദിനേശൻ, കെ.കെ. കുട്ടൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.കെ. കുട്ടൻ, അസി. സെക്രട്ടറിയായി കെ.പി. ശശിധരൻ എന്നിവരെ തെരഞ്ഞെടുത്തു. TC MChdy - 1: കോവിലകംപടി ലിഫ്റ്റ് ഇറിഗേഷന്‍റെ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story