Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട ഠാണ-ചന്തക്കുന്ന് റോഡ് വികസനം: സാമൂഹ്യ ആഘാത പഠനം ഇന്ന് തുടങ്ങും

text_fields
bookmark_border
ഠാണ-ചന്തക്കുന്ന് റോഡ് വികസനം: സാമൂഹ്യ ആഘാത പഠനം ഇന്ന് തുടങ്ങും ഇരിങ്ങാലക്കുട: ഠാണ-ചന്തക്കുന്ന് റോഡ് വീതി കൂട്ടുന്നതിന്റെയും ജങ്​ഷൻ വികസനത്തിന്റെയും ഭാഗമായുള്ള സാമൂഹികാഘാത പഠനം ചൊവ്വാഴ്ച ആരംഭിക്കും. തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജങ്​ഷനുകളിലൊന്നാണ് ഇരിങ്ങാലക്കുട ഠാണ-ചന്തക്കുന്ന് റോഡ്. സാമുഹികാഘാത പഠനം പൂർത്തിയാകുന്നതോടെ സ്ഥലമേറ്റെടുക്കലും മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രത്യേക ഇടപെടൽ മൂലമാണ് വികസന പ്രവർത്തനങ്ങൾ വേഗത്തിലായത്. കണ്ണൂർ ആസ്ഥാനമായുള്ള അങ്ങാടിക്കടവ് ഡോൺബോസ്കോ ആർട്സ് ആൻഡ്​ സയൻസ് കോളജിന്റെ നേതൃത്വത്തിലാണ് സാമൂഹികാഘാത പഠനം നടക്കുന്നത്. പഠനം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇത് സംബന്ധിച്ച് പബ്ലിക് ഹിയറിങ്​ നടത്തിയതിന് ശേഷമായിരിക്കും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story