Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:38 AM IST Updated On
date_range 15 March 2022 5:38 AM ISTഅതിരപ്പിള്ളിയിലെ വരുമാനം പഞ്ചായത്തിന്‍റെ വികസനത്തിന് ഉപയോഗിക്കണം -സി.പി.ഐ
text_fieldsbookmark_border
അതിരപ്പിള്ളി: അതിരപ്പിള്ളിയിലെ വരുമാനം പഞ്ചായത്തിന്‍റെ വികസനത്തിന് ഉപയോഗിക്കണമെന്ന് സി.പി.ഐ അരുർമുഴി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ടൂറിസം മേഖലയിൽനിന്ന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് അതിരപ്പിള്ളി, വാഴച്ചാൽ വന സംരക്ഷണ സമിതികൾക്കാണ്. അതിരപ്പിള്ളി പഞ്ചായത്തിൽ വാഴച്ചാൽ, ചാലക്കുടി ഡിവിഷനുകൾ ഉൾപ്പെടുന്നുണ്ട്. വരുമാനം ലഭിക്കുന്ന വന സംരക്ഷണ സമിതികൾ ഉൾപ്പെടുന്ന പ്രദേശത്ത് മാത്രമാണ് നീക്കിയിരിപ്പ് തുക പ്രയോജനപ്പെടുന്നത്. ഇതിൽ മാറ്റം വരുത്തി ഡിവിഷനുകളോ റേഞ്ചുകളോ എന്ന വ്യത്യാസമില്ലാത്ത അതിരപ്പിള്ളി പഞ്ചായത്തിലാകെ വരുമാനം പ്രയോജനപ്പെടുത്തി വനം-പുഴ സംരക്ഷണം നടപ്പാക്കണം. അതിരപ്പിള്ളി, വാഴച്ചാൽ വി.എസ്.എസുകളിൽ ഒതുങ്ങി നിൽക്കുന്ന തൊഴിലവസരങ്ങൾ പഞ്ചായത്തിലെ എല്ലാ വന സംരക്ഷണസമിതി അംഗങ്ങൾക്കും പ്രയോജനമാകുന്ന തരത്തിൽ ക്രമീകരിക്കണമെന്നും വരുമാനത്തിന്‍റെ ഓഹരി പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. രവി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി യു.ആർ. സുഭാഷിനെയും അസി. സെക്രട്ടറിയായി കെ.ആർ. ദിനേശനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story