Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:41 AM IST Updated On
date_range 14 March 2022 5:41 AM ISTമെഡിക്കൽ വെഹിക്കിൾ ജീപ്പ് കൈമാറി
text_fieldsbookmark_border
പാലിയേറ്റീവ് കെയറിന് വാഹനം കൈമാറി ഇരിങ്ങാലക്കുട: ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായി മലയോര പ്രദേശങ്ങളിലെ പാലിയേറ്റിവ് ശുശ്രൂഷക്ക് സഹായകമായ മെഡിക്കൽ വെഹിക്കിൾ ജീപ്പ് നൽകി. ഹൃദയ പാലിയേറ്റിവ് കെയറിനാണ് വാഹനം നൽകിയത്. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്‍റ് തമ്പി ജോർജ് സൈമൺ, ഇരിങ്ങാലക്കുട റീജിയൻ മേധാവി എ.ഒ. വർഗീസ്, ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് ഹെഡ് കെ.വി. ആൻഡ്രൂസ് എന്നിവർ ചേർന്ന് രൂപത ബിഷപ്പും ഹൃദയ പാലിയേറ്റിവ് കെയർ ചെയർമാനുമായ മാർ പോളി കണ്ണൂകാടനും ഡയറക്ടർ ഫാ. തോമസ് കണ്ണമ്പിള്ളിക്കും വാഹനം കൈമാറി. അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഹൃദയ പാലിയേറ്റിവ് കെയറിന് മലയോര പ്രദേശങ്ങളിൽ സുഗമമായി ശുശ്രൂഷ ചെയ്യാൻ പുതിയ മെഡിക്കൽ വെഹിക്കിൾ ജീപ്പ് സഹായകരമാകുമെന്ന് ബിഷപ് പോളി കണ്ണൂകാടന്‍ പറഞ്ഞു. ഫാ. തോമസ് കണ്ണമ്പിള്ളി സ്വാഗതവും ഫാ. പോളി പയ്യപിള്ളി നന്ദിയും പറഞ്ഞു. ഫാ. ഷാജു, ഫാ. വിമൽ, ഫാ. ഡിബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. photo.. tcm ijk.... ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷൻ നൽകിയ മെഡിക്കൽ വെഹിക്കിൾ ജീപ്പ് ബിഷപ് പോളി കണ്ണൂകാടൻ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
