Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാവ്...

അയ്യങ്കാവ് ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന്​ തുടക്കം

text_fields
bookmark_border
അയ്യങ്കാവ് ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന്​ തുടക്കം ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്‍റെ കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. കലാപരിപാടികളുടെ ഉദ്ഘാടനവും ഡോ. മൂപ്പിൽ മാധവി മാതാവിന്‍റെ സ്മരണക്കായി നിർമിച്ചു നൽകിയ സ്ഥിരം സ്റ്റേജിന്‍റെ സമർപ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ സോണിയ ഗിരി, വാർഡ് കൗൺസിലർ ഒ.എസ്. അവിനാഷ്, കൂടൽമാണിക്യം ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ, ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ എം. സുഗീത, മുൻ എം.പി. പ്രഫ. സാവിത്രി ലക്ഷ്മണൻ, പ്രഫ. ഇ.എച്ച്. ദേവി എന്നിവർ സംസാരിച്ചു. താലപ്പൊലി ആഘോഷ കമ്മിറ്റി പ്രസിഡന്‍റ്​ ഹരി ഇരിങ്ങാലക്കുട സ്വാഗതവും സച്ചിൻ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. നേരത്തേ താലപ്പൊലി വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച്​ ഓൺ മന്ത്രി നിർവഹിച്ചു. ക്ഷേത്രം നടപ്പുരയിൽ നടന്ന കലവറ നിറക്കൽ ചടങ്ങിന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ക്ഷേത്രം മേൽശാന്തി പി.ബി. ശശി എമ്പ്രാന്തിരി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മുഖമണ്ഡപത്തിന്‍റെ തൂണുകൾ പിച്ചള പൊതിഞ്ഞ് ശോഭ കൂട്ടിയതിന്‍റെ സമർപ്പണം ഐ.സി.എൽ എം.ഡി കെ.ജി. അനിൽകുമാർ നിർവഹിച്ചു. താലപ്പൊലി മഹോത്സവം 15ന് വിപുലമായി ആഘോഷിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story