Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:39 AM IST Updated On
date_range 14 March 2022 5:39 AM ISTപ്രളയത്തിൽ തകർന്ന അങ്കണവാടി പുനർ നിർമിക്കുന്നു
text_fieldsbookmark_border
പ്രളയത്തിൽ തകർന്ന അംഗൻവാടി പുനർനിർമിക്കുന്നു ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന അംഗൻവാടി പുനർനിർമിക്കുന്നു. കാറളം പതിനൊന്നാം വാർഡ് താണിശേരി ഹരിപുരം സൂര്യ അംഗൻവാടിക്കാണ് പുതിയ കെട്ടിടമൊരുങ്ങുന്നത്. റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി നിർമിക്കുന്ന അംഗൻവാടിയുടെ ശിലാസ്ഥാപനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. 2018ലെ പ്രളയത്തെ തുടർന്ന് നാശോന്മുഖമായ അംഗൻവാടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചു പോരുന്നത്. ആറു മാസംകൊണ്ട് പുതിയ കെട്ടിടത്തിന്‍റെ പണി പൂർത്തിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിത മനോജ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ്. ശശികുമാർ, സെക്രട്ടറി കെ. മധുരാജ്, വാർഡംഗം സരിത വിനോദ്, ബ്ലോക്ക് സി.ഡി.പി.ഒ സംഷാദ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. tcm ijk photo....കാറളം ഗ്രാമപഞ്ചായത്തിലെ അംഗൻവാടിയുടെ ശിലാസ്ഥാപനം മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
