Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻഡോർ സ്റ്റേഡിയം...

ഇൻഡോർ സ്റ്റേഡിയം അടഞ്ഞുതന്നെ; പ്രതീകാത്മക സമരവുമായി പ്രതിപക്ഷം

text_fields
bookmark_border
ഇൻഡോർ സ്റ്റേഡിയം അടഞ്ഞുതന്നെ;  പ്രതീകാത്മക സമരവുമായി പ്രതിപക്ഷം
cancel
ചാലക്കുടി ഇൻഡോർ സ്റ്റേഡിയം അടഞ്ഞുതന്നെ; പ്രതീകാത്മക സമരത്തിന്​ പ്രതിപക്ഷം ചാലക്കുടി: ഇന്‍ഡോര്‍ സ്റ്റേഡിയം കായികതാരങ്ങൾക്ക്​ പരിശീലനത്തിനായി തുറന്നുനൽകാത്ത നഗരസഭ നടപടിക്കെതിരെ പ്രതിഷേധം വർധിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഷട്ടില്‍ മത്സരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. 9.57 കോടി ചെലവിൽ സ്​പോർട്​സ്​ കൗൺസിൽ പണിതീർത്ത ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ ഇടതുപക്ഷ ഭരണ സമിതിയുടെ കാലത്താണ്​ പൂർത്തിയായത്​. തുടർന്നു വന്ന യു.ഡി.എഫ് ഭരണസമിതി ഇതിന്‍റെ സ്ഥലത്തെ ചൊല്ലി ചില പരാതികൾ ഉന്നയിച്ചതിനാൽ ഏറെ വൈകിയാണ് ഏറ്റെടുത്തത്​. 20 ലക്ഷം രൂപ ഇതിന്‍റെ വുഡൻ ഫ്ലോറിങ്ങിനായി അനുവദിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ചാലക്കുടി നഗരഹൃദയത്തിൽ പോസ്റ്റ് ഓഫിസിന് സമീപമുള്ള സ്റ്റേഡിയത്തിന്‍റെ നിർമാണത്തിന്​ കിഫ്​ബി ഫണ്ടാണ്​ വിനിയോഗിച്ചത്​. അഞ്ച് ബാഡ്​മിന്‍റൺ കോർട്ടുകൾ, വോളിബാൾ കോർട്ട്, ബാസ്കറ്റ് ബാൾ കോർട്ട്, ഡ്രസ് ചേഞ്ചിങ് റൂമുകൾ, ഗാലറി, ഡോർമിറ്ററി, ഓഫിസ്, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്​. ചാലക്കുടിയുടെ കായിക പാരമ്പര്യത്തിന് അഭിമാനമായ ഇൻഡോർ സ്റ്റേഡിയം വൈകാതെ പ്രവർത്തനം തുടങ്ങണം എന്നതാണ് ജനങ്ങളുടെ ആവശ്യം. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച വൈകീട്ട്​ നാലിനാണ്​ ഇൻഡോർ സ്റ്റേഡിയത്തിന്​ മുന്നിൽ പ്രതീകാത്​മക ഷട്ടിൽ മത്സരം നടത്തുകയെന്ന്​ എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് അറിയിച്ചു. ന്യായീകരണമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഇന്‍ഡോര്‍ സ്റ്റേഡിയം ഏറ്റെടുക്കുന്നതില്‍ രാഷ്ട്രീയം കളിച്ച ചെയര്‍മാനും ഭരണകക്ഷിയും ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്ന് കൊടുക്കുന്നതിലും രാഷ്ട്രീയം കാണുന്നതില്‍ പ്രതിഷേധിച്ചാണ്​ പ്രതീകാത്മക ഷട്ടില്‍ മത്സരം നടത്തുന്നതെന്നും സി.എസ്. സുരേഷ് പറഞ്ഞു. TMChdy - 3 അടഞ്ഞുകിടക്കുന്ന ചാലക്കുടി ഇൻഡോർ സ്റ്റേഡിയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story