Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:35 AM IST Updated On
date_range 13 March 2022 5:35 AM ISTദേശീയ പണിമുടക്ക് വിജയിപ്പിക്കേണ്ടത് കടമ -ബെഫി
text_fieldsbookmark_border
ALERT തൃശൂർ: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുകയും ബാങ്കിങ് സേവനം സാധാരണക്കാർക്ക് അപ്രാപ്യമാക്കുകയും ചെയ്യുന്ന നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ഈ മാസം 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ 14ാം ജില്ല സമ്മേളനം ആഹ്വാനം ചെയ്തു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സുമ ഹർഷൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ പ്രസിഡന്‍റ് സി.ജെ. നന്ദകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രൻ, വൈസ് പ്രസിഡന്‍റ് പ്രേമലത, ജോയന്‍റ് സെക്രട്ടറി ജെറിൻ കെ. ജോൺ, എ.കെ.ബി.ആർ.എഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. സുരേഷ്, പി.എച്ച്. വിനിത, ബി. സ്വർണകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.കെ. രജിത മോൾ റിപ്പോർട്ടും ട്രഷറർ വി.കെ. ജയരാജൻ കണക്കും അവതരിപ്പിച്ചു. സി.എസ്.ബി ബാങ്ക് സമരം ഒത്തുതീർപ്പാക്കുക, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അഗീകരിച്ചു. ഭാരവാഹികൾ: പി.എച്ച്. വിനി (പ്രസി), കെ.ആർ. സുമ ഹർഷൻ, കെ.കെ. രജിത മോൾ, പി.കെ. വിപിൻ ബാബു, വി.കെ. ജയരാജൻ, എം.ബി. സുനിൽ, കെ.ജി. സുകുമാർ (വൈസ് പ്രസി), ബി. സ്വർണകുമാർ (സെക്ര), ബിജി ദിലീപ്, ജിബിൻ ജോസഫ്, പി.പി. ഷിനോജ്, കെ. ശ്രീകുമാർ, കെ.കെ. രഞ്ജിത്ത്, എം.എം. നിധിൻ (ജോ. സെക്ര), ടി.വി. അനിൽകുമാർ (ട്രഷ), രമ്യ രാജ് (വനിത കൺ). photo ഭാരവാഹികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story