Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുമാരനാശാന്‍റെ ജീവിതം...

കുമാരനാശാന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്​

text_fields
bookmark_border
തൃശൂർ: മഹാകവി കുമാരനാശാന്‍റെ 150ാം ജന്മദിന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്‍റെ ജിവിതം വെള്ളിത്തിരയിലേക്ക്​. കവിയുടെ ആത്മകഥാംശം ഉൾക്കൊള്ളുന്ന കവിതയിൽനിന്ന്​ സ്വീകരിച്ച 'ഗ്രാമവൃക്ഷത്തിലെ കുയിൽ' സംവിധായകൻ കെ.പി. കുമാരനും ജീവിതസഖി എം. ശാന്തമ്മ പിള്ളയും ചേർന്നാണ് സിനിമയാക്കുന്നത്​. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോനാണ് മഹാകവിയുടെ വേഷമണിഞ്ഞത്​​​. സംഗീത സംവിധാനവും ആലാപനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്​. അദ്ദേഹത്തിനൊപ്പം ഗാനം ആലപിച്ച മീര, ആശാന്‍റെ സ്ത്രീകഥാപാത്രങ്ങളായ സീത, സാവിത്രി, മാതംഗി, വാസവദത്ത എന്നിവർക്ക് സാങ്കല്പിക സാന്നിധ്യം സൃഷ്ടിച്ചു. ഏപ്രിൽ എട്ടിന്​ കേരളത്തിലെ പ്രധാന നഗരങ്ങളിലെ 12 തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ആധുനിക കേരളത്തിന്‍റെ നിർമിതിക്കായി അധ്വാനിച്ച കുമാരനാശാന്‍റെ ജീവിതവും കലാപ്രവർത്തനവും പകർന്ന്​ നൽകുകയാണ്​ ലക്ഷ്യമെന്ന്​ കെ.പി. കുമാരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശാന്തമ്മ പിള്ള, ശ്രീവത്സൻ ജെ. മേനോൻ, ശബ്​ദലേഖകൻ ടി. കൃഷ്ണനുണ്ണി, കെ.ജെ. ജോണി എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story