Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ട് കോടിയുടെ...

രണ്ട് കോടിയുടെ കഞ്ചാവുമായി സ്ത്രീകളടക്കം നാല്​ പേർ പിടിയിൽ

text_fields
bookmark_border
രണ്ട് കോടിയുടെ കഞ്ചാവുമായി സ്ത്രീകളടക്കം നാല്​ പേർ പിടിയിൽ
cancel
ചാലക്കുടി: ചാലക്കുടിയിൽ ദേശീയപാതയിൽ കാറിൽ കടത്തിയ രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം നാല്​ പേരെ എക്​സൈസ് സംഘം പിടികൂടി. വയനാട് മേപ്പാടി സ്വദേശി മുനീർ (32), ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ (28), ബന്ധു ശ്വേത (28), മണ്ണാർക്കാട് സ്വദേശി താഴത്തെ കല്ലടി വീട്ടിൽ ഇസ്മയിൽ (31) എന്നിവരാണ് പിടിയിലായത്. രണ്ട് കാറുകളിലായി കോയമ്പത്തൂരിൽനിന്ന്​ നെടുമ്പാശ്ശേരിയിലെ രഹസ്യ ഗോഡൗണിൽ എത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന്​ എക്​സൈസ്​ അധികൃതർ പറഞ്ഞു. കോയമ്പത്തൂരില്‍നിന്ന്​ കാറുകൾ വാടകക്ക് വിളിച്ച്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്രക്കാരെന്ന വ്യാജേനയാണ് പോയത്​. ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചാലക്കുടി മുനിസിപ്പൽ ജങ്ഷനില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ്​ പ്രതികള്‍ പിടിയിലായത്​. ഇസ്മയില്‍ കഞ്ചാവ് കടത്തിന്‍റെ മുഖ്യകണ്ണിയാണ്​. ആന്ധ്രയിലുള്ള സംഘമാണ് കഞ്ചാവ് നൽകിയത്. എക്സൈസ്​ ഇന്‍റലിജന്‍സും ചാലക്കുടി റേഞ്ച്​ സംഘവും എന്‍.എച്ച് പട്രോളിങ്​ സംഘവും സംയുക്തമായാണ്​ പരിശോധിച്ചത്​. ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ് കുമാര്‍, ചാലക്കുടി റേഞ്ച് ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാര്‍, അസി. ഇൻസ്​പെക്ടർ കെ. മണികണ്ഠന്‍, ഇന്‍റലിജന്‍സ് ഓഫിസര്‍മാരായ കെ.എസ്. ഷിബു, പി.ആര്‍. സുരേന്ദ്രന്‍, കെ.ജെ. ലോനപ്പന്‍, പി.ആര്‍. സുനില്‍കുമാര്‍, വനിത സി.ഇ.ഒ. സിജി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. TCMChdy - 5 കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story