Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:34 AM IST Updated On
date_range 10 March 2022 5:34 AM ISTസെവൻസ് ഫുട്ബാൾ മേള തുടങ്ങി
text_fieldsbookmark_border
ചാലക്കുടി: ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് ആഭിമുഖ്യത്തിലുള്ള സെവൻസ് ഫുട്ബാൾ മേള ആരംഭിച്ചു. പുലരി റസിഡൻസ് അസോസിയേഷനും കാർസ് ഇന്ത്യ റസിഡൻസ് അസോസിയേഷനും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ കാർസ് ഇന്ത്യ ജേതാക്കളായി. ചാലക്കുടി ജനമൈത്രി പോലീസും ചാലക്കുടി റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ ടീമും തമ്മിൽ നടന്ന സൗഹൃദമത്സരത്തിൽ ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് വിജയിച്ചു. തൃശ്ശൂർ ജില്ല സ്പെഷൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി. വാഹിദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ അപ്പോളോ ഹോസ്പിറ്റൽ ജനറൽ മാനേജർ ജോയ് ഗോമസ് മുഖ്യാതിഥിയായി. കൗൺസിലർ എം.എം. അനിൽകുമാർ, സബ് ഇൻസ്പെക്ടർ ഷാജൻ, ലൂവീസ് മേലേപ്പുറം, നെൽസൺ പുത്തനങ്ങാടി, ബീന ഡേവീസ്, സെക്രട്ടറി പി. ദിനേശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story