Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആമീനെ...

ആമീനെ തടസപ്പെടുത്തിയവരെ അറസ്റ്റ്​ ചെയ്തു

text_fields
bookmark_border
ആമീനെ തടസ്സപ്പെടുത്തിയവരെ അറസ്റ്റ്​ ചെയ്തു അതിരപ്പിള്ളി: സ്വകാര്യ വ്യക്തിയുടെ സ്ഥലം മതിൽ കെട്ടുന്നതിന് കോടതി ഉത്തരവുമായി വന്ന ആമീനെ തടസ്സപ്പെടുത്തിയ സ്ത്രീകളെ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണംകുഴി സ്വദേശി പുത്തൻചിറക്കാരൻ സുലോചന (58), ഇന്ദിര (55) എന്നിവരെ ഇന്നലെയാണ്​ അറസ്റ്റ്​ ചെയ്തത്​. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണംകുഴിയിൽ പെരിഞ്ഞനം സ്വദേശിയുടെ സ്ഥലത്ത് മതിൽകെട്ടുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പേ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരന്​ അനുകൂലമായുള്ള ഉത്തരവുമായി ചാലക്കുടി മുൻസിഫ്​ കോടതി ആമീൻ എത്തിയപ്പോൾ​ സ്ത്രീകൾ തടസ്സപ്പെടുത്തുകയായിരുന്നു. അറസ്റ്റ്​ ചെയ്തവരെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story