Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:44 AM IST Updated On
date_range 9 March 2022 5:44 AM ISTശരീരത്തിൽ ജീവവായു പോലെ രാഷ്ട്രത്തിൽ മതനിരപേക്ഷത അനിവാര്യം -സുനിൽ പി. ഇളയിടം
text_fieldsbookmark_border
തൃശൂർ: രാഷ്ട്രത്തിന്‍റെ അടിസ്ഥാനം ഭരണഘടന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണമെന്നും മനുഷ്യശരീരത്തിൽ ജീവവായു പോലെ രാഷ്ട്രത്തിൽ മതനിരപേക്ഷത അനിവാര്യമാണെന്നും സുനിൽ പി. ഇളയിടം. അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളുടെ ഭരണഘടനയിൽനിന്ന് വ്യത്യസ്തമായതും ബൃഹത്തായതുമാണ്. അതിലെ ഓരോ വാക്കുകളും ഏറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം ഉരുത്തിരിഞ്ഞതാണെന്നും സുനിൽ പി. ഇളയിടം പറഞ്ഞു ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ സന്ദേശങ്ങള്‍ക്ക് പുതിയ ഭാഷയും ഭാവങ്ങളും നല്‍കി കുടുംബശ്രീ അവതരിപ്പിച്ച നാടകങ്ങളും സംഗീത ശിൽപവും ശ്രദ്ധേയമായി. സംസ്ഥാന കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവകേരളത്തിന്‍റെ ഭാഗമായി നടത്തുന്ന സ്ത്രീശക്തി വനിത കലാജാഥയുടെ ഭാഗമായാണ് നാടകങ്ങളും സംഗീത ശിൽപവും സംഘടിപ്പിച്ചത്. കരിവെള്ളൂര്‍ മുരളിയുമായി ചേര്‍ന്ന് രചിച്ച് റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'പെണ്‍കാലം, കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച 'പാടുക ജീവിത ഗാഥകള്‍' സംഗീതശില്‍പവുമാണ് കലാജാഥയില്‍ അവതരിപ്പിച്ചത്. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബസന്ത് ലാൽ, കുടുംബശ്രീ ജില്ല മിഷൻ ഭരണസമിതി അംഗം കെ.ആർ. ജിജോ തുടങ്ങിയവർ പങ്കെടുത്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. jn100 ഇൻഫർമേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ 'ഭരണഘടനയും ദേശീയതയും' വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story