Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപന്തം കൊളുത്തി പ്രകടനം

പന്തം കൊളുത്തി പ്രകടനം

text_fields
bookmark_border
തൃശൂർ: റഷ്യ-യുക്രെയ്​ൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ യുവകലാസാഹിതി പ്രവർത്തകർ തൃശൂർ നഗരത്തിൽ പട്ടാപ്പകൽ നടത്തി. സാഹിത്യ അക്കാദമിയിൽ നിന്നാരംഭിച്ച യുദ്ധവിരുദ്ധ സമാധാന സന്ദേശറാലിക്കൊടുവിൽ കോർപറേഷൻ ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശനും വനിതാകലാസാഹിതി ജില്ല പ്രസിഡന്റ് ഡോ. സി.കെ. രത്നകുമാരിയും പ്രഭാഷണം നടത്തി. യുവകലാസാഹിതി ജില്ല പ്രസിഡന്റ്​ സോമൻ താമരക്കുളം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.വി. പൗലോസ്‌ സ്വാഗതവും ജില്ല ജോയന്റ് സെക്രട്ടറി ജി.ബി. കിരൺ നന്ദിയും പറഞ്ഞു. പ്രകടനത്തിന് വി.എസ്. ശരത്കുമാർ, സി.ജി. ജ്യോതിലക്ഷ്മി, കെ.വി. ഹിരൺ, ടി.കെ. രാമദാസ്, എം.വി. സുരേഷ്, ഷാജു ചക്കാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. photo tcr pantham prakadanam യുവകലാസാഹിതി പ്രവർത്തകർ തൃശൂർ നഗരത്തിൽ നടത്തിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story