Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊണ്ടയിൽ മീൻ...

തൊണ്ടയിൽ മീൻ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

text_fields
bookmark_border
തൃശൂർ: ചൂണ്ടയിടുന്നതിനിടെ മീൻ തൊണ്ടയിൽ കുടുങ്ങിയ ആളെ അദ്​ഭുതകരമായി രക്ഷപ്പെടുത്തി. വലക്കാവ് പാറത്തൊട്ടിയിൽ വർഗീസ്​ ചൂണ്ടയിൽനിന്ന് മീൻ കടിച്ചുമാറ്റി വേർപെടുത്തുന്നതിനിടെയാണ്​ മീൻ തൊണ്ടയിൽ കുടുങ്ങിയത്​. ശ്വാസതടസ്സവും രകതസ്രാവവുമായാണ്​ ജൂബിലി മിഷൻ ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിൽ എത്തിയത്. എമർജൻസി വിഭാഗത്തിൽനിന്ന്​ മത്സ്യം എടുക്കാൻ ശ്രമിച്ചെങ്കിലും അമിത രക്​തസ്രാവം മൂലം സാധിച്ചില്ല. തുടർന്ന് ഇ.എൻ.ടി വിഭാഗത്തിലെ ഡോ. രാമകൃഷ്​ണൻ രോഗിയെ ഓപറേഷൻ തിയറ്ററിൽ കയറ്റി അനസ്​തേഷ്യ നൽകി. ട്രക്കിയോസ്റ്റമി ചെയ്ത് ശ്വാസതടസ്സം മാറ്റിയതിനുശേഷം തൊണ്ടയിൽ കുടുങ്ങിയ 12 സെന്‍റീറിമീറ്റർ നീളമുള്ള മത്സ്യം നീക്കം ചെയ്യുകയായിരുന്നു. ഇ.എൻ.ടി വിഭാഗത്തിലെ ഡോ. ജോസ്​ന, അനസ്​തേഷ്യ വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ. അപർണ, ഡോ. കെസ്​ലി എന്നിവരടങ്ങുന്ന സംഘമാണ് മത്സ്യത്തെ പുറത്തെടുത്തത്. പത്ത് ദിവസത്തെ പരിചരണത്തിന്​ ശേഷം വർഗീസ്​ ആരോഗ്യസ്​ഥിതി മെച്ചപ്പെട്ട് ആശുപത്രി വിട്ടു. tcr vargees തൊണ്ടയിൽ മീൻ കുടുങ്ങിയ വർഗീസ്​ ഡോ. രാമകൃഷ്ണനോടും ഡോ. ജോസ്​നയോടുമൊപ്പം 2.tcr meen വർഗീസിന്‍റെ തൊണ്ടയിൽ കുടുങ്ങിയ മീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story