Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ-റെയിൽ വിരുദ്ധ...

കെ-റെയിൽ വിരുദ്ധ സമരജാഥ ഇന്ന്​ ജില്ലയിലെത്തും

text_fields
bookmark_border
തൃശൂർ: 'കെ-റെയിൽ വേണ്ട; കേരളം വേണം' മുദ്രാവാക്യവുമായി സംസ്ഥാന സമരജാഥ ബുധനാഴ്ച ജില്ലയിലെത്തും. സംസ്ഥാന സമര ജാഥയിൽ ആദ്യ സ്വീകരണ പരിപാടി ഐന്നൂരിൽ രാവിലെ 9.30ന്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ അനീഷ്​ കുമാർ ഉദ്​ഘാടനം ചെയ്യും. 10.30ന്​​ കുന്നംകുളം ടൗണിൽ യു.ഡി.എഫ്​ ജില്ല ചെയർമാൻ ജോസഫ്​ ചാലിശ്ശേരി ഉദ്​ഘാടനം ചെയ്യും. വരടിയത്ത്​ ഉച്ചക്ക്​ 12ന്​ ടി.വി. ചന്ദ്രമോഹൻ ഉദ്​ഘാടനം ചെയ്യും. കൊട്ടേക്കാട്​ പള്ളി പരിസരത്ത്​ സ്വീകരണം യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്​ഘാടനം ചെയ്യും. സമാപനം തൃശൂർ കോർപറേഷന്​ മുന്നിൽ വൈകീട്ട്​ 5.30ന്​ ഡി.സി.സി പ്രസിഡന്‍റ്​ ജോസ് ​വള്ളൂർ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ എൻ.പി. ബാബുരാജ് ജാഥ ക്യാപ്​റ്റനായ സമരജാഥക്ക്​ വൈസ്​ ക്യാപ്​റ്റർ എസ്​. രാജീവൻ, ജാഥ മാനേജർ ടി.ടി. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story