Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:36 AM IST Updated On
date_range 9 March 2022 5:36 AM ISTപുസ്തക പ്രകാശനവും ആദരവും
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്ത് കുടുംബശ്രീയുടെയും ജെൻഡർ റിസോഴ്സ് സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തിൽ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീപക്ഷ നവകേരള കാമ്പയിന്‍റെ ഭാഗമായി പുസ്തക പ്രകാശനവും വനിതകളെ ആദരിക്കലും സെൽഫ് ഡിഫൻസ് ക്ലാസും സംഘടിപ്പിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീദേവി ദിനേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം മഞ്ജുള അരുണൻ പുസ്തക പ്രകാശനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീദേവി ദിനേശ് വനിതകളെ ആദരിച്ചു. ജിജി ക്ലാസ് നയിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുബൈദ അബ്ദുൽ ജബ്ബാർ, പഞ്ചായത്തംഗം ഹേന രമേശ്, നിഷിഷ വിപിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story