Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:29 AM IST Updated On
date_range 9 March 2022 5:29 AM ISTവനിതദിനം ആചരിച്ചു
text_fieldsbookmark_border
തൃപ്രയാർ: വലപ്പാട് കുടുംബശ്രീ നേതൃത്വത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് വി.ഡി. ഷിനിത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ സുനിത ബാബു അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് മല്ലിക ദേവൻ, സ്മിത, ഓമന എന്നിവരെ ആദരിച്ചു. സ്ത്രീപക്ഷ നവ കേരള കർമ പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായുള്ള പുസ്തക പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് നിർവഹിച്ചു. അംഗങ്ങളായ മണി ഉണ്ണികൃഷ്ണൻ, സിജി സുരേഷ്, ആർ.പി. ഗിരിജ പ്രജ്ഞൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഷൈലജ ജയലാൽ സ്വാഗതവും സാമൂഹിക വികസന ഉപസമിതി കൺവീനർ ഷിന്ന സിബിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story