Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരില്‍...

കൊടുങ്ങല്ലൂരില്‍ അമച്വര്‍ നാടകോത്സവം നാളെ മുതല്‍

text_fields
bookmark_border
തൃശൂർ: കൊടുങ്ങല്ലൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകോത്സവം വ്യാഴാഴ്ച മുതല്‍ 16 വരെ നടക്കും. അക്കാദമി നാടക സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി മുസ്​രിസ് പൈതൃക പദ്ധതിയുമായി സഹകരിച്ചാണ്​ നാടകോത്സവം സംഘടിപ്പിക്കുന്നത്​. വ്യാഴാഴ്ച വൈകീട്ട് ആറിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ നടി സുരഭി ലക്ഷ്മി ഉദ്​ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയാകും. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. മുസ്​രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം. നൗഷാദ് ആമുഖ പ്രഭാഷണം നടത്തും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. ഗിരിജ, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ എം.യു. ഷിനിജ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. രാജന്‍, എസ്.എന്‍. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. മോഹനന്‍ എന്നിവര്‍ സംസാരിക്കും. അക്കാദമി നിർവാഹകസമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ് സ്വാഗതവും മുസ്​രിസ് തിയറ്റര്‍ ഫെസ്റ്റ് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. ജൈത്രന്‍ നന്ദിയും പറയും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ​പൊലീസ് മൈതാനിയില്‍ ഗസല്‍രാവ് അരങ്ങേറും. പുല്ലൂറ്റ്​ മുസ്​രിസ്​ കൺവെൻഷൻ സെന്‍ററിൽ 11ന് ​​വൈകീട്ട്​ ഏഴിന്​ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത് കോഴിക്കോട് റിമംബറന്‍സ് തിയറ്റര്‍ ഗ്രൂപ്​​ കേരള അവതരിപ്പിക്കുന്ന 'ഇരിക്കപിണ്ഡം കഥപറയുന്നു', 12ന് കെ.എസ്​. പ്രതാപന്‍ സംവിധാനം ചെയ്ത് തൃശൂര്‍ ഗ്രാമിക കലാവേദി അവതരിപ്പിക്കുന്ന 'നിലവിളികള്‍... മര്‍മരങ്ങള്‍... ആക്രോശങ്ങള്‍', 13ന് ശ്രീജിത്ത് രമണന്‍ സംവിധാനം ചെയ്ത് കൊല്ലം പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുന്ന 'തീണ്ടാരിപ്പച്ച', 14ന്​ ശരത്ത് രേവതി സംവിധാനം ചെയ്ത് അത്‌ലറ്റ് കായിക നാടകവേദി അവതരിപ്പിക്കുന്ന '1947 നോട്ടൗട്ട്', 15ന്​ അരുണ്‍ലാല്‍ സംവിധാനം ചെയ്ത് ലിറ്റില്‍ എര്‍ത്ത് സ്കൂൾ ഓഫ് തിയറ്റര്‍ കേരള അവതരിപ്പിക്കുന്ന 'ദ വില്ലന്മാര്‍' എന്നിവയാണ്​ നാടകങ്ങൾ. 16ന് വള്ളുവനാടന്‍ ഫോക് അക്കാദമി അവതരിപ്പിക്കുന്ന നാടൻപാട്ടുകളുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story