Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:39 AM IST Updated On
date_range 8 March 2022 5:39 AM ISTശലഭ സൗഹൃദ ഔഷധോദ്യാനം തുടങ്ങി
text_fieldsbookmark_border
ഇരിങ്ങാലക്കുട: നാഷനൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി വെള്ളാനി എ.എൽ.പി സ്കൂളിൽ . വിദ്യാർഥികളിൽ ഔഷധ സസ്യങ്ങളെയും ശലഭങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും കുറിച്ച് അവബോധം ഉണ്ടാക്കലും അതിന്റെ സംരക്ഷണവും ലക്ഷ്യമിട്ടാണ് പദ്ധതി. ശലഭ സൗഹൃദ ഔഷധ സസ്യങ്ങളായ അശോകം, കുറുന്തോട്ടി, വയൽച്ചുള്ളി, പ്ലാശ്, കരളകം, ചെത്തി, പൂവാം കുരുന്നില തുടങ്ങി മുപ്പതിലേറെ ഔഷധച്ചെടികൾ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിന്റെ ഉദ്ഘാടനം കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അംബിക സുഭാഷ് അധ്യക്ഷത വഹിച്ചു. നാഷനൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. എം.എസ്. നൗഷാദ് പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർ ജ്യോതി പ്രകാശ്, മെഡിക്കൽ ഓഫിസർ ഡോ. എം.എ അജിത, സ്കൂൾ മാനേജർ രാജൻ മുളങ്ങാട്, പ്രധാനാധ്യാപിക സുഷമ, പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ തളിയപറമ്പിൽ, ഡോ. എ.ആർ. നിരഞ്ജന എന്നിവർ സംസാരിച്ചു. അഭി തുമ്പൂർ ക്ലാസെടുത്തു. ചിത്ര ശലഭങ്ങളുടെ ഫോട്ടോ പ്രദർശനവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story