Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:39 AM IST Updated On
date_range 8 March 2022 5:39 AM IST'കലാഭവൻ മണി സ്മാരക നിർമാണം പൂർത്തിയാക്കണം'
text_fieldsbookmark_border
ചാലക്കുടി: സാംസ്കാരിക വകുപ്പ് ചാലക്കുടിയിൽ സ്ഥാപിക്കുന്ന കലാഭവൻ മണി സ്മാരകത്തിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടി സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണ യോഗം ആവശ്യപ്പെട്ടു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. കൂടപ്പുഴ അജന്ത ഹാളിൽ നടന്ന പരിപാടിയിൽ തരംഗ് പ്രസിഡന്‍റ് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു. സതീഷ് ബാബു മുഖ്യതിഥിയായി. ചാലക്കുടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം.എം. അനിൽ കുമാർ, അഡ്വ. ബിജു എസ്. ചിറയത്ത്, ഗായകൻ സുധീഷ്, പി.എം.എ. കരീം, വിജയൻ മൽപാൻ, സുധി കലാഭവൻ, പ്രദീപ് പുലാനി, രജനീഷ് കാളിവീട്ടിൽ, മായ ശശികുമാർ, രാഗേഷ് ചാലക്കുടി, അനശ്വർ പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. ദുരന്ത നിവാരണ പദ്ധതി രേഖ പരിഷ്കരണ ശിൽപശാല ചാലക്കുടി: കിലയുടെ നേതൃത്വത്തിൽ ബ്ലോക്ക്തലത്തിൽ ദുരന്ത നിവാരണ പദ്ധതി രേഖ പരിഷ്കരണ ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ലീന ഡേവിഡ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ പ്രിൻസി ഫ്രാൻസിസ്, ബിജു, കില ഫാക്കൽറ്റിമാരായ വി.കെ. ശ്രീധരൻ, ത്യാഗരാജൻ, ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സൻ സിന്ധു ലോജു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story