Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാക്സിനേഷൻ: 'മിഷൻ...

വാക്സിനേഷൻ: 'മിഷൻ ഇന്ദ്രധനുഷി'ന്​ തുടക്കം

text_fields
bookmark_border
തൃശൂർ: പതിവ് വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേകമായി 'മിഷൻ ഇന്ദ്രധനുഷ്​' ജില്ലയിൽ ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ പ്രതിരോധ വാക്‌സിൻ എടുക്കാൻ കഴിയാതെപോയ കുട്ടികൾക്കും ഗർഭിണികൾക്കും ദേശീയ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഇത്​ പ്രയോജനപ്പെടുത്താം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴുദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്‍റാവാലന്‍റ്​, റോട്ടാവൈറസ്, എം.ആർ, ഡി.പി.ടി, ടി.ഡി തുടങ്ങിയ വാക്‌സിനുകൾ ഷെഡ്യൂൾ പ്രകാരം യഥാസമയം കൊടുക്കാൻ വിട്ടുപോയവർക്ക് അതിന്​ സൗകര്യമുണ്ട്​. ജില്ലയിൽ 580 കുട്ടികൾക്കും 95 ഗർഭിണികൾക്കും വാക്‌സിൻ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ ഭാഗങ്ങളിലായി 141 സെഷനുകളാണ് നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story