Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹിന്ദുക്കളുടെ ക്ഷമക്ക്...

ഹിന്ദുക്കളുടെ ക്ഷമക്ക് പരിധിയുണ്ടെന്ന് മന്ത്രി ഈ​ശ്വ​ര​പ്പ

text_fields
bookmark_border
ബം​ഗ​ളൂ​രു: ചെ​ങ്കോ​ട്ട​യി​ൽ ഒ​രു നാ​ൾ ത്രി​വ​ർ​ണ പ​താ​ക​ക്ക് പ​ക​രം കാ​വി​ക്കൊ​ടി ഉ​യ​ർ​ത്തു​മെ​ന്ന പ്ര​സ്താ​വ​ന​ക്ക് പി​ന്നാ​ലെ വീ​ണ്ടും വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ക​ർ​ണാ​ട​ക മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ. ഹി​ന്ദു​ക്ക​ളു​ടെ ക്ഷ​മ​ക്ക് പ​രി​ധി​യു​ണ്ടെ​ന്നും അ​ത് ക​ട​ന്നു​ക​ഴി​ഞ്ഞാ​ൽ സ​മൂ​ഹ​ത്തി​ൽ ശ​രി​ക്കു​ള്ള വി​ഭ​ജ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും ക​ർ​ണാ​ട​ക ഗ്രാ​മീ​ണ വി​ക​സ​ന പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രി പ​റ​ഞ്ഞു. ശി​വ​മൊ​ഗ്ഗ​യി​ൽ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ങ്ക​ടേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ബ​ജ​റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​നാ​യ ഹ​ർ​ഷ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ എ​ല്ലാ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. എ​ന്നി​ട്ടും ചി​ല സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ ഗു​ണ്ട മ​നോ​ഭാ​വം മാ​റി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഹി​ന്ദു​ക്ക​ളു​ടെ ക്ഷ​മ​ക്ക് പ​രി​ധി​യു​ണ്ട്. അ​ത് ലം​ഘി​ച്ചാ​ൽ പി​ന്നെ സ​മൂ​ഹ​ത്തി​ൽ ശ​രി​ക്കു​ള്ള വി​ഭ​ജ​നം കാ​ണേ​ണ്ടി​വ​രും. മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യ വെ​ങ്ക​ടേ​ഷി​നെ പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ലെ ഗു​ണ്ട​ക​ളാ​ണ് ആ​ക്ര​മി​ച്ച​ത്. ര​ണ്ടു പേ​രെ ഇ​തി​ന​കം പി​ടി​കൂ​ടി. കു​റ​ച്ചു പേ​ർ കാ​ര​ണം സ​മു​ദാ​യ​ത്തി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ക​യാ​ണ്. അ​തി​നാ​ൽ സ​മു​ദാ​യ നേ​താ​ക്ക​ൾ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം. സ​മു​ദാ​യ​ത്തി​ലെ എ​ല്ലാ​വ​രും മോ​ശ​മ​ല്ല. കു​റ​ച്ചു​പേ​ർ ഗു​ണ്ട​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്നും ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു. -സ്വ​ന്തം ലേ​ഖ​ക​ൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story