Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറഷ്യൻ അധിനിവേശം:...

റഷ്യൻ അധിനിവേശം: സുമിയിൽ മഞ്ഞുകട്ടയെ വെള്ളമാക്കി കുടിച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
തൃശൂർ: വെള്ളം ലഭിക്കാത്തതിനാൽ യുക്രെയ്​ൻ സുമി മെഡിക്കൽ യൂനിവേഴ്​സിറ്റി ഹോസ്റ്റലിൽ കഴിയുന്ന 480ഓളം ഇന്ത്യൻ വിദ്യാർഥികൾ ആശ്രയിക്കുന്നത്​ മഞ്ഞിനെ. 'ആരോഗ്യഭീഷണി ഉണ്ടായേക്കുമെന്ന്​ ആശങ്കയുണ്ടെങ്കിലും വേറെ നിർവാഹമില്ല' -തൃശൂർ മുടിക്കോട്​ സ്വദേശി ആദിൽ അബ്​ദുൽ ജബ്ബാർ പറഞ്ഞു. ബ്രഡ്​ കഴിയുന്ന ഘട്ടത്തിൽ ചില യുക്രെയ്​ൻ സ്വദേശികളായ സുഹൃത്തുക്കൾ കൊണ്ടുതരാറുണ്ട്​. പല കടകളിലും ബ്രഡ്​ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്​. താപനില മൈനസ്​ ഏഴിലേക്കും എട്ടിലേക്കുമായി താഴ്ന്നു. സുമിയിൽ രക്ഷപ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്​ ഇവർ. ഇന്ത്യൻ എംബസിയിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഇവർ താമസിക്കുന്നതിന്‍റെ അടുത്തുള്ള അതിർത്തി റഷ്യയുടെതാണ്​. ഒന്നര മണിക്കൂറോളം യാത്രയേ ഇവിടെനിന്നുള്ളൂ. തുറന്ന അതിർത്തികളായ ഹംഗറി, റുമാനിയ, പോളണ്ട്​ അതിർത്തികളിലെത്തണമെങ്കിൽ യുദ്ധം രൂക്ഷമായ ഖാർകീവും കിയവും കടന്നുപോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story