Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:38 AM IST Updated On
date_range 6 March 2022 5:38 AM ISTസംയുക്ത സമരസമിതി ധർണ
text_fieldsbookmark_border
തൃശൂർ: എൽ.ഐ.സി ഓഹരി വിൽപനയിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ ജീവനക്കാർ നടത്തിയ ബഹുജനറാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൃശൂർ നടുവിലാലിന് സമീപം സംയുക്ത സമരസമിതി നടത്തിയ ധർണ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ വൈസ് പ്രസിഡന്‍റ് കെ.ആർ. വിനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവീസ്, വിവിധ സംഘടന നേതാക്കളായ കെ. ജയകുമാർ, എം.കെ. ബാലകൃഷ്ണൻ, ഇ.എസ്. ജയനാരായണൻ, എം.പി. അനിൽ, എൻ.ബി. സുധീഷ് കുമാർ, അനുരൂപ് രാജ, ജോയ് പോൾ, പി. വരദൻ, കെ.ആർ. കൃഷ്ണദാസ്, കെ.കെ. രജിത മോൾ, മനോജ് കുമാർ, കെ.സി. പോൾസൺ, ലക്ഷ്മണൻ, എ.സി. ശേഖർ, എ.ആർ. കുമാരൻ എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥ് സ്വാഗതവും എൽ.ഐ.സി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷനൽ ജനറൽ സെക്രട്ടറി എം. രാജീവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story